01
Jun 2023
Wed
01 Jun 2023 Wed

മിന: ഈ വര്‍ഷത്തെ ഹജ്ജിനെത്തിയ പ്രമുഖ പണ്ഡിതന്‍ എന്‍.പി.കെ അബ്ദുല്ല ഫൈസി മക്കയില്‍ മരിച്ചു. ഇസ്ലാമിക പണ്ഡിതനും മുകേരി മഹല്ല് ഖാദിയും റഹ്മാനിയാ അറബിക് കോളേജ് പ്രൊഫസറുമായിരുന്ന എന്‍.പി.കെ അബ്ദുല്ല ഫൈസിയാണ് മരിച്ചത്. അറഫ കഴിഞ്ഞ് മുസ്ദലിഫയില്‍ വെച്ചാണ് മരണം. ഭാര്യയോടൊപ്പമാണ് ഹജ്ജിനെത്തിയിരുന്നത്.
ഇതോടൊപ്പം ഹജ്ജ് കര്‍മങ്ങള്‍ക്കിടെ മുസ്ദലിഫയില്‍ മലയാളിസ്ത്രീ മരിച്ചു. തൃശൂരില്‍ നിന്നും സ്വകാര്യ ഗ്രൂപ്പില്‍ ഹജ്ജിനെത്തിയ കൊടുങ്ങല്ലൂര്‍ സ്വദേശി പുതുവീട്ടില്‍ ഹബീബിന്റെ ഭാര്യ സാജിത (52) മിനായിലെ ആശുപത്രിയിലാണ് മരിച്ചത്. ശ്വാസ തടസം ഉണ്ടായിരുന്ന സാജിത ആംബുലന്‍സില്‍ മെഡിക്കല്‍ സഹായത്തോടെയായിരുന്നു അറഫയില്‍ എത്തിയിരുന്നത്. ഇരുവരെയും മക്കയില്‍ ഖബറടക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>