23
Jun 2023
Thu
23 Jun 2023 Thu

ചുനങ്ങാട്: ബ്ലൂ ഡയമണ്ട് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പ്രവര്‍ത്തനം തുടങ്ങി. മുഖ്യ രക്ഷാധികാരി ഹക്കീം വി ഉദ്ഘാടനം നിര്‍വഹിച്ചു. കലാ കായിക രംഗങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ചുനങ്ങാട്ടെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് 2015 മുതല്‍ ക്ലബിന്റെ പ്രവര്‍ത്തനം നടത്തി വന്നിരുന്നു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാന്‍ കൂടിയാണ് ക്ലബ്ബിന്റെ പ്രവര്‍ത്തനം ഉദ്ദേശിക്കുന്നത്. അംഗങ്ങളായ ഹനീഫ കെ, ഷൗക്കത്ത് വി , കമറുദ്ധീന്‍ കെ , ത്വാഹ കെ , സുരേഷ് എം, മോഹിത് എസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>