09
Jul 2023
Sat
09 Jul 2023 Sat

കോട്ടയം: കോട്ടയം മുണ്ടക്കയത്ത് സഹോദരങ്ങള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തിലും കയ്യാങ്കളിയിലും അനുജന്‍ കൊല്ലപ്പെട്ടു. മുണ്ടക്കയം തോട്ടക്കര വീട്ടില്‍ രഞ്ജിത്ത് (29) ആണ് മരിച്ചത്. സഹോദരന്‍ അജിത്തുമായുള്ള വാക്കുതര്‍ക്കം കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം സ്ഥലത്ത് നിന്ന് രക്ഷപെട്ട അജിത്തിനായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തര്‍ക്കത്തിനിടെ അജിത്ത് രഞ്ജിത്തിനെ പിടിച്ച് തള്ളി. തെറിച്ചുവീണ രഞ്ജിത്തിന് തലയില്‍ പരിക്കേറ്റതായാണ് സൂചന. കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ വച്ച് സഹോദരങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നതെന്ന് മുണ്ടക്കയം പോലീസ് പറയുന്നു. പ്രതിയെന്ന് സംശയിക്കുന്ന അജിത്ത് മദ്യലഹരിയില്‍ അമ്മയുമായി സ്ഥിരമായി വഴക്കിടുമായിരുന്നു. വ്യാഴാഴ്ച രാത്രിയിലും അജിത്തും അമ്മയും തമ്മില്‍ വഴക്കുണ്ടാക്കി.
സംഘര്‍ഷം തടയുന്നതിനിടയില്‍ രഞ്ജിത്തിനെ അജിത്ത് പിടിച്ചുതള്ളുകയും രഞ്ജിത്തിന് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ ഉടന്‍തന്നെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക