07
Jul 2023
Thu
07 Jul 2023 Thu

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങ് ഒടുവില്‍ പിടിയില്‍. പാളയം ജര്‍മന്‍ സാംസ്‌കാരിക കേന്ദ്രത്തിന്റെ ശുചിമുറിയില്‍ നിന്നാണ് കുരങ്ങിനെ പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് എത്തിച്ച ഹനുമാന്‍ കുരങ്ങുകളെ കൂട്ടിലേക്ക് മാറ്റുന്നതിനായി തുറന്നപ്പോഴാണ് ജൂണ്‍ 13ന് ഇവയിലൊന്ന് ചാടിപ്പോയത്. കുരങ്ങിനെ പിടികൂടാനുള്ള അധികൃതരുടെ ശ്രമം ഇതുവരെയും ഫലം കണ്ടിരുന്നില്ല.

രണ്ടുതവണ കുരങ്ങ് മൃഗശാലവളപ്പിലെത്തിയിരുന്നു. കൂറ്റന്‍ മരത്തിനു മുകളില്‍ നിലയുറപ്പിച്ച കുരങ്ങിനെ താഴെയിറക്കാന്‍ ശ്രമിച്ചതും പരാജയപ്പെട്ടിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക