02
Jul 2023
Sun
02 Jul 2023 Sun

പൂഞ്ച്: ജമ്മുകശ്മീരിലെ പൂഞ്ചിലുണ്ടായ മിന്നല്‍പ്രളയത്തില്‍പെട്ട് രണ്ടു സൈനികര്‍ മരിച്ചു. സുരാന്‍കോട്ടിലെ ദോഗ്ര നദി മുറിച്ചുകടക്കുന്നിതിനിടെയാണ് സൈനികര്‍ ഒഴുക്കില്‍പ്പെട്ടത്. നായിബ് സുബേദാര്‍ കുല്‍ദീപ് സിങ്, ശിപായി തെലു റാം എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒഴുക്കില്‍പ്പെട്ട ഇരുവരുടെയും മൃതദേഹങ്ങള്‍ ഞായറാഴ്ച രാവിലെയാണ് കണ്ടെത്തിയത്. തുടര്‍ച്ചയായ മൂന്നാം ദിവസവും കനത്ത മഴയാണ് മേഖലയില്‍ ലഭിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>