22
Jul 2023
Sun
22 Jul 2023 Sun

ധാക്ക: ബംഗ്ലാദേശിന്റെ വനിതാ ടീമിനെതിരായ ട്വന്റി ട്വന്റി പോരാട്ടത്തിലൂടെ ആദ്യമായി മലയാളി വനിതാ ക്രിക്കറ്റ് താരത്തിന് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം. ഇപ്പോള്‍ മിര്‍പുരില്‍ തുടങ്ങിയ മത്സരത്തിനുള്ള പ്ലെയിങ് ഇലവനില്‍ കേരള താരം മിന്നു മണിയെ ഉള്‍പ്പെടുത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മിന്നുവിനൊപ്പം ആദ്യമായി ടീമിലെത്തിയ അനുഷ് റെഡ്ഡിയും പ്ലെയിങ് ഇലവനില്‍ അരങ്ങേറുന്നുണ്ട്. അനുഷയ്ക്ക് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും മിന്നു മണിയ്ക്ക് ഓപ്പണര്‍ സ്മൃതി മന്ധാനയും ഇന്ത്യന്‍ ക്യാപ് കൈമാറി.

ചരിത്രമെഴുതിയാണ് വയനാടുകാരിയായ മിന്നു ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചത്. ഇന്ത്യന്‍ വനിതാ ടീമില്‍ ഇടം കണ്ടെത്തിയ ആദ്യ മലയാളി താരമെന്ന ഒരിക്കലും മായാത്ത റെക്കോര്‍ഡ് സ്ഥാപിച്ചാണ് ഓള്‍ റൗണ്ടറായ മിന്നു ടി20 ടീമില്‍ ഇടംപിടിച്ചത്. വനിതാ ഐപിഎല്‍ കളിക്കുന്ന ആദ്യ വനിതാ താരമെന്ന റെക്കോര്‍ഡും മാസങ്ങള്‍ക്ക് മുന്‍പ് ഡല്‍ഹി ക്യാപിറ്റല്‍സിനായി കളത്തിലിറങ്ങി മിന്നു സ്ഥാപിച്ചിരുന്നു. ഇടം കൈ ബാറ്ററും വലം കൈ സ്പിന്നറുമാണ് മിന്നു. ടീമിലെ പ്രധാന ഓള്‍റൗണ്ടര്‍മാരില്‍ ഒരാളും താരം തന്നെ.