30
Jul 2023
Thu
30 Jul 2023 Thu

പാലക്കാട്: തൃത്താല കപ്പൂരില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ കട്ടിലില്‍ കെട്ടിയിട്ട് മര്‍ദിച്ച കേസില്‍ മാതാവും കാമുകനും അറസ്റ്റില്‍. പെരുമ്പിലാവ് സ്വദേശിനിയായ കുട്ടികളുടെ മാതാവ്, സുഹൃത്ത് കപ്പൂര്‍ സ്വദേശി മുഹമ്മദ് ഷബീര്‍ എന്നിവരെ ചാലിശ്ശേരി പൊലീസ് ആണ് പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്‌കൂളില്‍ പോകാതെ വീട്ട് ജോലിക്ക് പോകാന്‍ വിസമ്മതിച്ചതിനാണ് മര്‍ദിച്ചത്. കട്ടിലില്‍ കെട്ടിയിട്ടും, മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ചും ഉപദ്രവിച്ചതായി കുട്ടികള്‍ മൊഴി നല്‍കി. കുട്ടികള്‍ മുതിര്‍ന്ന സഹോദരി മുഖേനെയാണ് പൊലീസിനെ സമീപിച്ചത്. കുട്ടികളുടെ പരാതിയില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പാലക്കാട് ചാലിശ്ശേരി പൊലീസിന്റെ നടപടി.

പിന്നാലെ കുട്ടികളുെട വിശദമായ മൊഴി രേഖപ്പെടുത്തി. ആക്രമണത്തിന് മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതും പരിശോധിക്കുമെന്ന് ചാലിശ്ശേരി പൊലീസ് അറിയിച്ചു. ബന്ധുക്കളുടെ ഉള്‍പ്പെടെയുള്ളവരുടെ മൊഴി അടുത്തദിവസം രേഖപ്പെടുത്തും. കുട്ടികളുടെ അമ്മയെയും സുഹൃത്ത് മുഹമ്മദ് ബഷീറിനെയും പട്ടാമ്പി കോടതി റിമാന്‍ഡ് ചെയ്തു.