23
Jul 2023
Thu
23 Jul 2023 Thu

ദമ്മാം: വെളിച്ചം സൗദി ഓൺലൈൻ ഖുർആൻ പഠന പദ്ധതിയുടെ അഞ്ചാം ഘട്ട പരീക്ഷകൾക്ക് തുടക്കമായി. ദമ്മാം ഏരിയതല ഉദ്ഘാടനം പഠന സിലബസ് അശ്വന്ത് വർമയ്ക്ക് നൽകി എഴുത്തുകാരൻ യൂസുഫ് കൊടിഞ്ഞി നിർവഹിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുഹമ്മദ് അമാനി മൗലവി രചിച്ച ഖുർആൻ വ്യാഖ്യാന ഗ്രന്ഥത്തെ അടിസ്ഥാനമാക്കി വിശുദ്ധ ഖുർആനിലെ സൂറ: നംല് , സൂറ: ഖസസ് അധ്യായങ്ങളാണ് അഞ്ചാം ഘട്ട പാഠ്യ പദ്ധതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് . ദമ്മാം സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സിലബസ് പ്രകാശ ചടങ്ങിൽ ദമ്മാം ഏരിയ വെളിച്ചം കോഡിനേറ്റർ അൻഷാദ് കാവിൽ വെളിച്ചം പഠന പദ്ധതിയെ വിശദീകരിച്ചു .

മുനീർ ഹാദി മുഖ്യ പ്രഭാഷണം നിർവഹിച്ചു . നൗഷാദ് എം വി കോഴിക്കോട് , ഇസ്ലാഹി സെൻ്റെർ പ്രസിഡൻ്റ് വഹീദുദ്ധീൻ സംസാരിച്ചു . സെക്രട്ടറി നസ്റുള്ള അബ്ദുൾ കരീം സ്വാഗതവും ജോ: സെക്രട്ടറി മുജീബുറഹ്മാൻ കുഴിപ്പുറം നന്ദിയും പറഞ്ഞു .