അബൂദബി: ദേഷ്യം വന്നാല്‍ എന്തെങ്കിലുമൊക്കെ തല്ലിപ്പൊളിക്കുന്നവര്‍ വിരളമല്ല. അത്തരക്കാര്‍ക്കായി അബൂദബിയില്‍ ഒരു മുറിയൊരുങ്ങിയിരിക്കുകയാണ്. സ്മാഷ് റൂം എന്നാണ് ഇതിന്റെ പേര്. അബൂദബി അല്‍ റൗദ സ്ട്രീറ്റിലാണ് സ്മാഷ് റൂം തുറന്നിരിക്കുന്നത്.
|
പേരുപോലെ തന്നെ തല്ലിപ്പൊളിക്കാനും എറിഞ്ഞുടക്കാനും അടിച്ചൊടിക്കാനുമൊക്കെ ഇവിടെ അവസരമുണ്ട്. ഇതിനായി ടെലിവിഷനും കംപ്യൂട്ടറും ലാപ്‌ടോപ്പും ഗിത്താറും പാത്രങ്ങളും ഗ്ലാസുകളുമൊക്കെ ഒരുക്കിവച്ചിട്ടുണ്ട്.
ജോലിസ്ഥലത്തെയും വീട്ടിലെയുമൊക്കെ പ്രശ്‌നങ്ങള്‍ കാരണം മാനസികബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് ഇവയെല്ലാം ഇറക്കിവയ്ക്കുകയാണ് സ്മാഷ് റൂമിന് പിന്നിലുള്ള ആശയം. കുട്ടികള്‍ക്കും സ്മാഷ് റൂമില്‍ തല്ലിപ്പൊളിക്കാന്‍ അവസരമുണ്ട്. തല്ലിത്തകര്‍ക്കുന്ന സാധനങ്ങള്‍ പുനര്‍നിര്‍മിക്കുമെന്ന പ്രത്യേകതയുമുണ്ട്. ബുക്ക് ചെയ്തുവേണം സ്മാഷ് റൂമിലെത്താന്‍.
thesmashroom.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ ബുക്കിങ് ചെയ്യുകയും കൂടുതല്‍ വിവരങ്ങള്‍ അറിയുകയും ചെയ്യാം. ദുബയില്‍ ആരംഭിച്ച സ്മാഷ് റൂം വിജയമായതിനെ തുടര്‍ന്നാണ് അബൂദബിയിലും എത്തിയിരിക്കുന്നത്. കലിപ്പ് തീര്‍ക്കാനെത്തുന്നവരുടെ എണ്ണം കൂടിയാല്‍ കൂടുതല്‍ മേഖലകളിലേക്ക് തല്ലിപ്പൊളി മുറികള്‍ എത്തും.





