02
Jul 2023
Sat
02 Jul 2023 Sat

കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന ഏക സിവില്‍ കോഡിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാര്‍ ഇന്ന്. സമസ്തയും എന്‍.ഡി.എ ഘടകകക്ഷിയായ ബിഡിജെഎസ് പ്രതിനിധിയും സെമിനാറില്‍ പങ്കെടുക്കും. വൈകീട്ട് 4 മണിക്ക് കോഴിക്കോട് ട്രേഡ് സെന്ററില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. പൗരത്വ വിഷയത്തിനു സമാനമായ രീതിയിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. വിവിധ മത സാമുദായിക നേതാക്കളും ഇടതു മുന്നണിയിലെ ഘടകകക്ഷി നേതാക്കള്‍ പങ്കെടുക്കും. ലീഗിനെ ക്ഷണിച്ചെങ്കിലും അവര്‍ ക്ഷണം നിരസിച്ചിട്ടുണ്ട്. ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും ജീവിതാവകാശങ്ങള്‍ നിഷേധിക്കുന്ന മതകോഡ് നടപ്പാക്കരുതെന്നാവശ്യപ്പെട്ടാണ് സെമിനാര്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, സിപിഐ നേതാവ് ഇകെ വിജയന്‍ എംഎല്‍എ, ജോസ് കെ മാണി എംപി, എം വി ശ്രേയാംസ്‌കുമാര്‍, പ്രൊഫ. എ പി അബ്ദുള്‍ വഹാബ്, എളമരം കരീം എംപി, മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, സംസ്ഥാന വനിതാ കമീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി സതീദേവി, മേയര്‍ ബീന ഫിലിപ്പ് തുടങ്ങിയവര്‍ പങ്കെടുക്കും.

താമരശേരി രൂപത ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, റവ. ഡോ. ടി ഐ ജെയിംസ് (സിഎസ്‌ഐ), സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുള്ള, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (ഇകെ വിഭാഗം) സെക്രട്ടറി മുക്കം ഉമര്‍ ഫൈസി, സമസ്ത കേന്ദ്ര മുശാവറ അംഗം പി എം അബ്ദുള്‍ സലാം ബാഖവി, കേരള നദ്‌വതുല്‍ മുജാഹിദ്ദീന്‍ പ്രസിഡന്റ് ടി പി അബ്ദുള്ളക്കോയ മദനി, മര്‍ക്കസ് ദുഅ്‌വ ജനറല്‍ സെക്രട്ടറി സി പി ഉമ്മര്‍ സുല്ലമി, എംഇഎസ് പ്രസിഡന്റ് ഡോ. പി എ ഫസല്‍ ഗഫൂര്‍, ടി കെ അഷ്‌റഫ് (വിസ്ഡം ഗ്രൂപ്പ്), ഡോ. ഹുസൈന്‍ മടവൂര്‍, ഡോ. ഐ പി അബ്ദുള്‍ സലാം, ആദിവാസി ക്ഷേമസമിതി സംസ്ഥാന പ്രസിഡന്റ് ഒ ആര്‍ കേളു എംഎല്‍എ, കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍, കേരള ദളിത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രന്‍ തുടങ്ങിയവരും സെമിനാറില്‍ പങ്കെടുക്കും.