12
Jul 2023
Sun
12 Jul 2023 Sun

യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകളില്‍ അപ്ലോഡ് ചെയ്തു; കോഴിക്കോട്ട് യുവാവ് അറസ്റ്റില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാക്കനാട്: യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകളില്‍ അപ്ലോഡ് ചെയ്യുകയും ചെയ്ത കേസില്‍ കോഴിക്കോട്ട് യുവാവ് അറസ്റ്റില്‍. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയില്‍ വാടകയ്ക്ക് താമസിക്കുന്ന കോഴിക്കോട് തിരുവണ്ണൂര്‍ ഗീത നിവാസില്‍ വിനു കെ. സനിലാണ് (30) അറസ്റ്റിലായത്. കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ തൃക്കാക്കര പോലീസാണ് പ്രതിയെ പിടിച്ചത്. ദൃശ്യങ്ങള്‍ ചിത്രീകരിച്ച ക്യാമറയും അശ്ലീല സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യുന്നതിനായി ഉപയോഗിച്ച ലാപ്‌ടോപ്പും പോലീസ് കണ്ടെടുത്തു.