29
Jul 2023
Tue
29 Jul 2023 Tue

ആദര്‍ശ രാഷട്രീയത്തിന്റെ ആള്‍രൂപമായിരുന്നു ദിവംഗതനായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്ന് കെ.എന്‍.എം ഉപാധ്യക്ഷന്‍ ഡോ.ഹുസൈന്‍ മടവൂര്‍ അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു. സാധാരണ ജനങ്ങള്‍ക്ക് എല്ലാ സമയത്തും ബന്ധപ്പെടാന്‍ കഴിയുന്ന ജനകീയ നേതാവായിരുന്നു അദ്ദേഹം. രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായ മനുഷ്യബന്ധങ്ങള്‍ കെട്ടിപ്പടുത്ത അപൂര്‍വം നേതാക്കളിലൊരാളായിരുന്നു ഉമ്മന്‍ ചാണ്ടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ ഉയര്‍ന്നു വന്നതിനാല്‍ തന്നെ യുവ സമൂഹത്തിന്റെ വികാരങ്ങളുള്‍ക്കൊള്ളാന്‍ അദ്ദേഹത്തിന്നു കഴിഞ്ഞു. വിവിധ മതസമൂഹങ്ങളെയും സമുദായങ്ങളെയും ഒന്നിപ്പിച്ച് നിര്‍ത്താന്‍ പരിശ്രമിച്ച മതേതരവാദിയായിരുന്നു ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തിന്റെ വിയോഗം മഹാ നഷ്ടമാണെന്നും കുടുംബത്തിന്റെ ദുഖത്തില്‍ പങ്ക് ചേരുന്നതായും ഹുസൈന്‍ മടവൂര്‍ പറഞ്ഞു.