ദുബായ്: ആള്‍ക്കൂട്ടത്തിനിടയില്‍ മാത്രം ജീവിച്ച ഏവര്‍ക്കും മാതൃകയായ സാധാരണക്കാര്‍ക്ക് സമാശ്വാസവും സാന്ത്വനവുമേകിയ മനുഷ്യ സ്‌നേഹിയെയാണ് ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തിലൂടെ നഷ്ടമായത് എന്ന് ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
സാധാരണക്കാരന്റെ ആശ്വാസത്തിന് വേണ്ടി ആത്മാര്‍ഥതയോടെ സേവനവീഥിയില്‍ നിറഞ്ഞ് നിന്ന് അദ്ദേഹം ജന മനസ്സുകളെ കീഴടക്കി.
|
പരിഹാസശരങ്ങളെ പുഞ്ചിരി കൊണ്ട് നേരിട്ട മഹാമനീഷി ആയിരുന്നു ഉമ്മന്‍ചാണ്ടി. പ്രവാസികളോടും കെ.എം.സി.സിയോടും അദ്ദേഹം കാണിച്ച സ്‌നേഹ വാത്സല്യം എക്കാലവും സ്മരിക്കപ്പെടുമെന്നും ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ടി ആര്‍ ഹനീഫ്, ഓര്‍ഗനൈസിങ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ എന്നിവര്‍ പറഞ്ഞു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





