മേൽപ്പാലത്തിലെ അപകടം കാണാൻ തടിച്ചുകൂടിയവർക്കു മേൽ ആഡംബരകാർ പാഞ്ഞുകയറി 9 പേർ മരിച്ചു. 10 പേർക്ക് പരിക്ക്. അഹമ്മദാബാദിലാണ് സംഭവം. അപകടസമയം 100 കിലോമീറ്റർ വേഗതയിലായിരുന്നു ജാഗ്വാറിന്റെ ആഡംബരവാഹനമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
|
റോഡിന്റെ എതിർദിശയിൽ നിന്നു പകർത്തിയ വീഡിയോയിലാണ് ജാഗ്വാർ ആളുകൾക്ക് മേൽ പാഞ്ഞുകയറുന്നത് വ്യക്തമാവുന്നത്. പുലർച്ചെ ഒന്നോടെ മേൽപ്പാലത്തിൽ വച്ച് മഹീന്ദ്ര ഥാറും ലോറിയും കൂട്ടിയിടിച്ചിരുന്നു. ഇതു കാണുന്നതിനായി കൂടിനിന്നവരാണ് അപകടത്തിൽപെട്ടത്. മരിച്ചവരിൽ രണ്ട് പൊലീസുകാരും ഉൾപ്പെടുന്നു.
അഞ്ചുപേർ അപകടസ്ഥലത്തുവച്ചും നാലുപേർ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾ നാലുലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അറിയിച്ചു. പരിക്കേറ്റവർക്ക് 50000 രൂപ വീതം നൽകും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





