08
Jul 2023
Sat
08 Jul 2023 Sat

ആലപ്പുഴ തായങ്കരിയിൽ ജെട്ടി റോഡിൽ ശനി പുലർച്ചെ കത്തിയമർന്ന കാറിനുള്ളിൽ മൃതദേഹം. ശനിയാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം. എടത്വ സ്വദേശിയുടെ കാറാണ് കത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. കാറും മൃതദേഹവും പൂർണമായും കത്തിയ നിലയിലാണ്. കാറിന്റെ പിൻസീറ്റിലായിരുന്നു കത്തിയ മൃതദേഹം കണ്ടത്. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നായ്‌ക്കൾ നിർത്താതെ കുരയ്ക്കുന്നതു കേട്ട പ്രദേശവാസി പുറത്തിറങ്ങി നോക്കിയപ്പോഴാണ് കാർ കത്തുന്നത് കണ്ടത്. മറുകരയുള്ള സുഹൃത്തിനെ വിളിച്ച് വിവരം പറഞ്ഞ ശേഷം പൊലീസ് കൺട്രോൾ റൂമിലും ബന്ധപ്പെട്ടു.

എടത്വ പൊലീസ് അറിയിച്ചതനുസരിച്ച് നാലു മണിയോടെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണ് തീയണച്ചത്. അപ്പോഴേയ്ക്കും കാറും മൃതദേഹവും പൂർണമായും കത്തിയിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക