ഷാര്‍ജ: നറുക്കെടുപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് വ്യത്യസ്ത രീതിയിലുള്ള സമ്മാനപദ്ധതികള്‍ നടപ്പാക്കിയ യുഎഇയിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റായ ഷാര്‍ജ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് നാലാം വര്‍ഷത്തോടനുബന്ധിച്ചു ‘വിന് 10 നിസ്സാന്‍ സണ്ണി കാറുകള്‍’ സമ്മാനം നല്കുന്ന പുതിയ മെഗാപ്രമോഷന്‍ പ്രഖ്യാപിച്ചു. 2023 ജൂലൈ 25 മുതല്‍ 2024 ജൂണ്‍ 2 വരെ നീളുന്ന മെഗാപ്രമോഷന്റെ കാലയളവിലായി ഇടവേളകളില്ലാതെ ഓരോ മാസവും നടക്കുന്ന നറുക്കെടുപ്പില്‍ ഓരോ കാര്‍ വീതം 10 നിസ്സാന്‍ സണ്ണി കാറുകളാണ് സമ്മാനമായി നല്‍കുക.
|
സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും 50 ദിര്‍ഹംസിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഇ-റാഫിള്‍ കൂപ്പണ്‍ വഴി മൈ സഫാരി ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏതൊരാള്‍ക്കും ഈ മെഗാസമ്മാനപദ്ധതിയില് പങ്കാളികളാകാവുന്നതാണ്. 2019 സെപ്തംബര്‍ 4ന് തുടക്കം കുറിച്ച സഫാരിയുടെ ഈ ജൈത്ര യാത്രയില്‍ വിന് 1കിലോ ഗോള്‍ഡ്, ‘ഹാഫ് എ മില്യണ്‍, ടയോട്ട ഫോര്‍ച്യൂണര്‍, കൊറോള, നിസ്സാന്‍ സണ്ണി കാര്‍ മുതലായ പ്രമോഷനുകളിലൂടെ യു.എ.ഇയില്‍ നാളിതുവരെ കാണാത്ത സമ്മാനപദ്ധതികളിലൂടെ നിരവധി പേരുടെ ജീവിതമാണ് തന്നെ മാറ്റി മറിച്ചത് .
സഫാരി ഹൈപര്‍ മാര്‍ക്കറ്റ് അഭൂതപൂര്‍വമായ ജനപിന്തുണയാണ് ആര്ജിച്ചതെന്നും ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിലും പിന്തുണയിലും സ്നേഹത്തിലും അങ്ങേയറ്റം കടപ്പാടും നന്ദിയുമുണ്ടെന്നും സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ പറഞ്ഞു. 365 ദിനവും ഉപഭോക്താക്കള്‍ക്ക് വ്യത്യസ്ത രീതിയിലുള്ള പ്രമോഷനുകളും ഓഫറുകളും വിലക്കിഴിവുകളും നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും നടപ്പാക്കിയ മറ്റൊരു ഹൈപ്പര്‍മാര്‍ക്കറ്റും സഫാരിയെ പോലെ ജിസിസിയില്‍ തന്നെ ഇല്ലെന്ന് ഉറപ്പിച്ച് പറയാനാകും .
യുഎഇയിലെ വിവിധ എമിറേറ്റുകളിലെ 200ലധികം രാജ്യങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ക്കായി വ്യത്യസ്ത പ്രമോഷനുകളിലൂടെ സമ്മാനങ്ങള്‍ നല്കുന്നതിനാല് സഫാരിക്ക് വിപുലമായ സ്വീകാര്യതയാണ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ വിലക്കുറവില്‍ ജനങ്ങളിലേക്കെത്തിക്കുകയാണ് സഫാരി ചെയ്യുന്നത്. സഫാരി സന്ദര്‍ശിക്കുന്ന ഉപഭോക്തള്‍ക്ക് ഒരു പ്രമോഷനിലെങ്കിലും പങ്കാളിയാകാന്‍ സാധിക്കുന്ന രൂപത്തിലാണ് സഫാരി ഓഫറുകള്‍ ഒരുക്കുന്നത്.
3 നിലകളിലായി സംവിധാനിച്ച ഹൈപ്പര്‍മാര്‍ക്കറ്റിലെ ഗ്രോസറി, സ്റ്റേഷനറി, ബേക്കറി, ഹോട്ട്ഫുഡ്, റെഡിമെയ്ഡ്, മത്സ്യ-മാംസാദികള്‍, ഫര്‍ണീച്ചര്‍, ടോയ്സ്, ഇലക്ട്രോണിക്സ്, ഓര്‍ഗാനിക് വെജിറ്റബിള്‍സ്, തുടങ്ങിയ എല്ലാ വിഭാഗത്തിലും പെടുന്ന സാധനങ്ങളുടെ മികച്ച ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. വിശാലമായ പാര്‍ക്കിങ് സൗകര്യം, ബജറ്റ് ഫ്രണ്ട്ലി ഷോപ്പിങ്, ആകര്‍ഷമായ പ്രമോഷനുകള്‍, മെഗാ റാഫിള്‍ നറുക്കെടുപ്പുകള്‍, കുട്ടികള്‍ക്കായുള്ള കിഡ്സ് പ്ലേ ഏരിയ, ഫുഡ് കോര്‍ട്ട്, ഒപ്പം മനസ്സു കുളിര്‍പ്പിക്കുന്ന വിനോദ പരിപാടികള്‍ എന്നിവയൊക്കെ കൊണ്ട് തന്നെ എല്ലാവരുടെയും മനം കീഴടക്കിയ വീക്കന്‍ഡ് ഡെസ്റ്റിനേഷന്‍ ആയി മാറാന്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ സഫാരിക്ക് സാധിച്ചിട്ടുണ്ട്.





