02
Jul 2023
Wed
02 Jul 2023 Wed

ഫുജൈറയില്‍ കടലില്‍ കുളിക്കാനിറങ്ങിയ മലയാളി കല്ലില്‍ തലയിടിച്ചു മരിച്ചു. മലപ്പുറം പെരുമ്പടപ്പ് പുത്തന്‍പള്ളി വാലിയില്‍ പരേതനായ കുഞ്ഞിമോന്റെയും ഫാത്തിമയുടെയും മകന്‍ നൗഷാദ് (38) ആണ് മരിച്ചത്. പണ വിനിമയ സ്ഥാപനത്തിലെ ജീവനക്കാരനായ നൗഷാദ് കൂട്ടുകാര്‍ക്കൊപ്പമാണ് കടലില്‍ ഇറങ്ങിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബീച്ച് നവീകരണത്തിന് ഇറക്കിയ കല്ലുകളില്‍ തലയിടിച്ചാണ് നൗഷാദ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ദിബ്ബയിലായിരുന്നു സംഭവം.

ആറുവര്‍ഷമായി ഫുജൈറയില്‍ ജോലി ചെയ്തുവരികയായിരുന്നു നൗഷാദ്. ഭാര്യ: അര്‍ഷാ നൗഷാദ്, മകള്‍: ഐറാ മറിയം. സഹോദരങ്ങള്‍: നൗഫല്‍ (ഖത്തര്‍), ഷാഹിദ, വാഹിദ. മൃതദേഹം നാട്ടിലെത്തിച്ചു മറവുചെയ്യും.