|
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി ഫാന്റം പൈലിയെ (തിരുവമ്പാടി ഗുലാബ് മന്‍സിലില്‍ ഷാജി) വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കല കുരയ്ക്കണ്ണി സ്വദേശി തൗഫീഖ് എന്ന യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
ഇക്കഴിഞ്ഞ ഇരുപത്തി രണ്ടാം തീയതി, വര്‍ക്കല ബ്യൂറോ മുക്ക് ഓട്ടോ സ്റ്റാന്‍ഡിനു മുന്‍വശത്ത് വച്ചാണ് ഫാന്റം പൈലി, തൗഫീക്കിനെ വെട്ടിപരിക്കേല്‍പ്പിച്ചത്. ഫാന്റം പൈലിയുടെ സഹോദരനുമായി തൗഫീഖ് സൗഹൃദത്തില്‍ ആയിരുന്നു. സ്വന്തം സഹോദരനോടുള്ള വൈരാഗ്യം കാരണമാണ് സുഹൃത്തായ തൗഫീഖിനെ പ്രതി കൊല ചെയ്യാന്‍ ശ്രമിച്ചത്. ബൈക്കില്‍ വരികയായിരുന്ന തൗഫീഖിനെ തടഞ്ഞുനിര്‍ത്തിയാണ് ാന്റം പൈലി ക്രൂരമായി മര്‍ദ്ദിക്കുകയും വെട്ടിപ്പരികേല്‍പ്പിക്കുകയും ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കേരളത്തിനകത്തും പുറത്തുമായി നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ് ഇയാള്‍. വധശ്രമം, മോഷണം, ഭീഷണിപ്പെടുത്തി പണംതട്ടല്‍, പിടിച്ചുപറി, ലഹരിക്കടത്ത്, അടിപിടി തുടങ്ങി കേസുകളാണ് ഇയാളുടെ പേരിലുള്ളത്. സ്‌കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവും മയക്കുഗുളികകളും നല്‍കാന്‍ ശ്രമിച്ചതുള്‍പ്പെടെ ലഹരിക്കടത്ത്, ലഹരി വില്‍പ്പന കേസുകളിലും പ്രതിയാണ്. വര്‍ക്കലയിലും പള്ളിക്കലിലും വൃദ്ധരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ജയിലിലായി ജാമ്യംനേടി പുറത്തിറങ്ങിയതിനു പിന്നാലെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





