മേലുദ്യോഗസ്ഥനടക്കം നാലുപേരെ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ഓടുന്ന ട്രെയിനില്‍ വെടിവച്ചുകൊന്നു. മുംബൈക്കു സമീപം തിങ്കള്‍ രാവിലെയാണ് സംഭവം. ഓടുന്ന ട്രെയിനിലായിരുന്നു ആര്‍പിഎഫ് കോണ്‍സ്റ്റബിളായ ചേതന്‍ സിങ്ങിന്റെ അതിക്രമം ഉണ്ടായത്. മേലുദ്യോഗസ്ഥനായ ടീക്കാറാം മീണയെയും മൂന്ന് യാത്രക്കാരെയുമാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ജയ്പൂര്‍-മുംബൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം.
|
ആക്രമണശേഷം തൊട്ടടുത്ത സ്‌റ്റേഷനില്‍ ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ പിടികൂടി. ക്ഷിപ്രകോപിയാണ് ചേതന്‍ സിങ്ങെന്നും ആക്രമണത്തിനു പിന്നില്‍ മറ്റു കാരണങ്ങളൊന്നുമില്ലെന്നുമാണ് വെസ്റ്റേണ്‍ റെയില്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ പ്രവീണ്‍ സിന്‍ഹ മാധ്യമങ്ങളോടു പറഞ്ഞത്. രാജസ്ഥാനിലെ സവായി മധോപൂര്‍ സ്വദേശിയായ ടീക്കാറാം മീണ 2025ല്‍ വിരമിക്കാനിരിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ഹാഥ്രസ് സ്വദേശിയാണ് അക്രമിയായ ചേതന്‍ സിങ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





