01
Aug 2023
Tue
01 Aug 2023 Tue

പതിവ് സ്‌കൂള്‍ ട്രിപ്പിനിടെ ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് ഓട്ടോ ഡ്രൈവര്‍; കേസ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാലക്കാട്: പതിവ് സ്‌കൂള്‍ ട്രിപ്പിനിടെ ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. വള്ളിക്കാട് സ്വദേശി മണികണ്ഠനെ ആണ് പാലക്കാട് നോര്‍ത്ത് പൊലീസ് അറസ്റ്റ്‌ചെയ്തത്.

കുട്ടിയെ സ്‌കൂളിലേക്ക് ഓട്ടോയില്‍ കൊണ്ടുപോകുന്നതിനിടെയായിയുന്നു ഡ്രൈവറുടെ അതിക്രമം. കുട്ടി ബഹളം വച്ചതിനെ തുടര്‍ന്ന് വാഹനം നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തുകയും വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് മണികണ്ഠനെ കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ക്കെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം കേസ് എടുത്തു. ഇയാളെ കൂടുതല്‍ ചോദ്യംചെയ്തുവരികയാണ്.