08
Aug 2023
Tue
08 Aug 2023 Tue

പട്ടാമ്പിയിലെ കൊലവിളി മുദ്രാവാക്യം: 8 BJP- RSS പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാലക്കാട്: പട്ടാമ്പി കൊപ്പത്ത് സ്പീക്കര്‍ എ.എന്‍ ഷംസീറിനും യൂത്ത് ലീഗിനും എതിരായ പ്രതിഷേധത്തിനിടെ കൊലവിളി മുദ്രാവാക്യം ഉയര്‍ത്തിയ കേസില്‍ എട്ട് ബി.ജെ.പി – ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. യൂത്ത് ലീഗ് പട്ടാമ്പി മണ്ഡലം കമ്മിറ്റി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പാണക്കാട് കുടുംബത്തിനെതിരെയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും റാലിയില്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ 30 ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ മതസ്പര്‍ദ്ധയും ലഹളയും ഉണ്ടാക്കാന്‍ ശ്രമിച്ചതിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എഎന്‍ ഷംസീറിനും സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജനുമെതിരെ നേരത്തെ കണ്ണൂരിലും ബിജെപി പ്രവര്‍ത്തകര്‍ കൊലവിളി മുദ്രാവാക്യം മുഴക്കിയിരുന്നു. തലശ്ശേരിക്കടുത്തുള്ള മാഹി പള്ളൂരില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയായിരുന്നു പ്രകോപന മുദ്രാവാക്യം വിളിച്ചത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ്‌ചെയ്തിട്ടില്ല.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക