29
Aug 2023
Fri
29 Aug 2023 Fri

വീട്ടമ്മയുടെ നഗ്‌നവീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി, ബ്ലാക്ക്‌മെയിലിംഗ്; തൃശൂരില്‍ സ്റ്റുഡിയോ ഉടമ അറസ്റ്റില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃശൂര്‍: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട വീട്ടമ്മയുടെ നഗ്‌ന വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച സ്റ്റുഡിയോ ഉടമ അറസ്റ്റില്‍. അവിണിശ്ശേരി ഏഴു കമ്പനിക്കു സമീപം തോണിവളപ്പില്‍ അഭിലാഷിനെയാണ് (34) നെടുപുഴ ഇന്‍സ്‌പെക്ടര്‍ടി ജി ദിലീപ് അറസ്റ്റ് ചെയ്തത്.

പ്രതി ആനക്കല്ല് ജംഗ്ഷനില്‍ കാരമല്‍ വെഡിങ് എന്നപേരില്‍ സ്റ്റുഡിയോ നടത്തുകയാണ്. മൂന്നു കൊല്ലം മുമ്പാണ് വീട്ടമ്മയുമായി ഇയാള്‍ സൗഹൃദം സ്ഥാപിച്ചത്. സൗഹൃദം മുതലെടുത്ത പ്രതി വീട്ടമ്മയുടെ സ്വകാര്യഭാഗങ്ങളുടെ ദൃശ്യം അവരറിയാതെ പകര്‍ത്തുകയായിരുന്നു. ദൃശ്യം കാണിച്ചുള്ള ഭീഷണി അസഹ്യമായതോടെ വീട്ടമ്മ ഭര്‍ത്താവിനെ അറിയിച്ചു. തുടര്‍ന്നാണ് നെടുപുഴ പൊലീസ് കേസെടുത്തത്.
അറസ്റ്റ് ചെയ്ത പ്രതിയില്‍ നിന്നും ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണുകളും ഹാര്‍ഡ് ഡിസ്‌ക്കളും പെന്‍ഡ്രൈവുകളും പൊലീസ് പിടിച്ചെടുത്തു.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.