01
Aug 2023
Thu
01 Aug 2023 Thu

ദുബായ്: അകാലത്തില്‍ വിട്ടുപിരിഞ്ഞ പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകന്‍ സിദ്ദീഖിന്റെ വിയോഗത്തില്‍ ദുബായ് ഇസിഎച്ച് ഡിജിറ്റലില്‍ അനുസ്മരണവും അനുശോചന യോഗവും സംഘടിപ്പിച്ചു. പ്രവാസ ലോകത്ത് വലിയ സുഹൃദ് വലയമുള്ള കലാകാരന് അനുശോചനമര്‍പ്പിക്കാന്‍ സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലുള്ള നൂറുകണക്കിന് ആളുകളാണ് എത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാധ്യമ പ്രവര്‍ത്തകന്‍ ഹൈദര്‍ അലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ ഇസിഎച്ച് ഡിജിറ്റല്‍ സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണി അനുശോചന സന്ദേശം വായിച്ചു. യുഎഇയിലെ കല,സിനിമ, മാധ്യമ മേഖലകളിലെ നിരവധി പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.