01
Aug 2023
Fri
01 Aug 2023 Fri

11കാരനെ കഴുത്തുഞെരിച്ചുകൊന്ന് കിടക്കയുടെ പെട്ടിയിലടച്ച ശേഷം രക്ഷപ്പെട്ട യുവതിക്കായി പൊലീസ് തിരച്ചില്‍. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഇന്ദര്‍പുരിയില്‍ വ്യാഴാഴ്ചയാണ് 11കാരനായ ദിവ്യാന്‍ഷ് കൊല്ലപ്പെട്ടത്. ഇന്ദര്‍പുരിയിലെ ഇ ബ്ലോക്ക് വാടകഫ്‌ളാറ്റില്‍ അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്ന ദിവ്യാന്‍ഷ് ആണ് കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വൈകീട്ട് ജോലി കഴിഞ്ഞുവന്ന അമ്മ നീലു ഫ്‌ളാറ്റ് പൂട്ടിയിട്ടതു കണ്ട് മകന്‍ പുറത്തുപോയെന്നാണ് കരുതിയത്. എന്നാല്‍ ഇതിനിടെ ദിവ്യാന്‍ഷ് ഡാന്‍സ് ക്ലാസിനെത്തിയില്ലെന്നറിയിച്ച് ഡാന്‍സ് ടീച്ചര്‍ വിളിച്ചതോടെയാണ് അപായം മണത്തത്. തുടര്‍ന്ന് ഫ്‌ളാറ്റിന്റെ അകത്തുകയറി നോക്കുമ്പോഴാണ് കിടക്കവിരിയും തലയണയുമൊക്കെ അലങ്കോലമായി കിടക്കുന്നതു കാണുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് കിടക്കയുടെ പെട്ടിയില്‍ മകന്റെ മൃതദേഹം കണ്ടെത്തിയത്.

പ്രാഥമിക മെഡിക്കല്‍ പരിശോധനയില്‍ കഴുത്തുഞെരിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നു വ്യക്തമായി. സിസിടിവി പരിശോധനയിലാണ് ഒരു സ്ത്രീ വീട്ടില്‍ നിന്നു പുറത്തേക്കു പോവുന്നതായി പൊലീസ് കണ്ടെത്തിയത്. ഇവരെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.