10
Aug 2023
Sun
10 Aug 2023 Sun

കോഴിക്കോട് കൊയിലാണ്ടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹ ഭാഗം കണ്ടെത്തി. ഊരള്ളൂര്‍ നടുവണ്ണൂര്‍ റോഡില്‍ വയലരികിലായാണ് ഇന്നുരാവിലെ കത്തിക്കരിഞ്ഞ നിലയില്‍ ഒരു കാലിന്റെ ഭാഗം കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കണ്ടെത്തിയ കാല്‍ യുവാവിന്റേതെന്നാണ് പ്രാഥമിക നിഗമനം. മേഖലയില്‍ നിന്ന് കഴിഞ്ഞദിവസം ഒരു യുവാവിനെ കാണാതായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നാട്ടുകാര്‍ കത്തിക്കരിഞ്ഞ നിലയില്‍ ഒരു കാല്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു.

കൊയിലാണ്ടി സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക