06
Aug 2023
Tue
06 Aug 2023 Tue

തിരുവനന്തപുരം: രാജ്യത്തിന്റെ 77ാമത് സ്വാതന്ത്ര്യദിനം എസ്ഡിപിഐയുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. തിരുവനന്തപുരം പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിനു മുമ്പില്‍ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി പതാക ഉയര്‍ത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ജലീല്‍ കരമന ഭരണഘടനയുടെ ആമുഖം വായിച്ചു. ജില്ലാ സെക്രട്ടറി സിയാദ് തൊളിക്കോട് സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കോഴിക്കോട് റീജ്യനല്‍ ഓഫിസിനു മുമ്പില്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് ദേശീയ പതാക ഉയര്‍ത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയും ചെയ്തു. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം അബ്ദുല്‍ ഖയ്യൂം ഭരണഘടനയുടെ ആമുഖം വായിച്ചു. ജില്ലാ സെക്രട്ടറി കെ ഷമീര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ജില്ലാ ആസ്ഥാനങ്ങളില്‍ സംസ്ഥാന നേതാക്കള്‍, ജില്ലാ ഭാരവാഹികള്‍ ദേശീയ പതാക ഉയര്‍ത്തി. നിയോജക മണ്ഡലം, പഞ്ചായത്ത്, ബ്രാഞ്ച് തലങ്ങളിലും പതാക ഉയര്‍ത്തി. ആഘോഷങ്ങളുടെ ഭാഗമായി മധുരവിതരണവും നടത്തി. സ്വാതന്ത്ര്യത്തിന് കാവല്‍ നില്‍ക്കാം എന്ന തലക്കെട്ടില്‍ ഇന്ന് സംസ്ഥാനത്തെ 2500 കേന്ദ്രങ്ങളില്‍ ആസാദി മീറ്റും സംഘടിപ്പിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക