ചെന്നൈ: തമിഴ്നാട്ടിലെ മധുരയിൽ ലക്നോ-രാമേശ്വരം ടൂറിസ്റ്റ് ട്രെയിന്‍ തീപിടിച്ച് ഒമ്പതുപേർ മരിച്ചു. 20 പേർക്ക് പരിക്ക്. ക്ഷേത്രദർശനത്തിനെത്തിയ യുപി സ്വദേശികളാണ് മരിച്ചവർ. പരിക്കേറ്റവരിൽ പലരുടെയും നില അതീവഗുരുതരമായതിനാൽ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
|
സ്റ്റേഷന് സമീപമുള്ള യാഡിൽ നിർത്തിയിട്ടിരുക്കുമ്പോഴാണ് അപകടം. ട്രെയിനിനുള്ളിൽ ഭക്ഷണം പാകം ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റിപോർട്ട്.
രാവിലെ അഞ്ചിനാണ് അപകടമുണ്ടായത്. ഈ മാസം 17 നാണ് 60 പേരടങ്ങുന്ന സംഘം ലഖ്നൗവിൽ നിന്നു പുറപ്പെട്ടത്. നാഗർകോവിലിലെ ക്ഷേത്ര സന്ദർശനത്തിന് ശേഷം വെള്ളിയാഴ്ച രാത്രിയാണ് ഇവർ മധുരയിലെത്തിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





