02
Aug 2023
Tue
02 Aug 2023 Tue

ബോഡിബില്‍ഡര്‍ കൂടിയായ പൊലീസുദ്യോഗസ്ഥനെ കബളിപ്പിച്ച് യുവതിയും ഭര്‍ത്താവും ചേര്‍ന്ന് തട്ടിയത് 50 ലക്ഷം രൂപ. തിഹാര്‍ ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ട് ദീപക് ശര്‍മയ്ക്കാണ് പണം നഷ്ടമായത്. ആരോഗ്യ ഉല്‍പ്പന്ന ബിസിനസില്‍ പണം നിക്ഷേപിക്കാനെന്ന വ്യാജേനയാണ് ദമ്പതികള്‍ ദീപക് ശര്‍മയില്‍ നിന്ന് പണം തട്ടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രഫഷണല്‍ ഗുസ്ത താരങ്ങളായ റൗണക് ഗുലിയ, ഭര്‍ത്താവ് അങ്കിത് ഗുലിയ എന്നിവരാണ് തന്നില്‍ നിന്ന് പണം തട്ടിയതെന്ന് ദീപക് ശര്‍മയുടെ പരാതിയില്‍ പറയുന്നു. ആരോഗ്യ ഉല്‍പന്ന സംരംഭകനെന്ന നിലയില്‍ പ്രശസ്തനാണ് അങ്കിത ഗുലിയ. ഡിസ്‌കവറി ചാനലിലെ ഇന്ത്യാസ് അള്‍ട്ടിമേറ്റ് വാരിയര്‍ എന്ന റിയാലിറ്റി ഷോയിലെ ജേതാവാണ് റൗണക് ഗുലിയ.

ആരോഗ്യ ഉല്‍പ്പന്ന ബിസിനസില്‍ തങ്ങള്‍ നിക്ഷേപകരെ തേടുന്നുണ്ടെന്ന് പറഞ്ഞാണ് റൗണക് ഗുലിയ പൊലീസ് ഉദ്യോഗസ്ഥനെ സമീപിച്ചത്. വന്‍ തുക ലാഭവും ദമ്പതികള്‍ വാഗ്ദാനം ചെയ്തു. ഇതേത്തുടര്‍ന്ന് പണം നല്‍കിയെങ്കിലും ദീപക്കിന് ലാഭം ലഭിക്കുകയുണ്ടായില്ല. പണം നഷ്ടമായെന്ന് മനസ്സിലായതോടെയാണ് പരാതി നല്കിയത്.