30
Aug 2023
Wed
30 Aug 2023 Wed

സാമ്പത്തിക ബാധ്യത: ദമ്പതികള്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്ലം: സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് ദമ്പതികള്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ചു. ഓച്ചിറ മഠത്തില്‍ കാരായ്മക്കിടങ്ങില്‍ വീട്ടില്‍ ഉദയന്‍ (45), ഭാര്യ സുധ (40) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാവിലെയാണ് ഭാര്യയെയും ഭര്‍ത്താവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. മക്കളാണ് വിവരം പുറത്ത് അറിയിച്ചത്. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഓച്ചിറ പൊലീസ് അന്വേഷണം ആരംഭിച്ചു.