ഓണച്ചൂടിനിടെ മഴയെത്തും, ഇടിമിന്നല്‍ സാധ്യതയും; എറണാകുളത്തും മലപ്പുറത്തും ഇന്ന് യെല്ലോ അലര്‍ട്ട്
|
തിരുവനന്തപുരം: ഓണച്ചൂടിനിടെ സംസ്ഥാനത്ത് ഇന്ന് മഴ തുടരാന്‍ സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത. അതേസമയം എറണാകുളം, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അടുത്ത 3 ദിവസവും നിലവില്‍ ഒരു ജില്ലയിലും പ്രത്യേക ജാഗത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടില്ല.
കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





