01
Sep 2023
Sat
01 Sep 2023 Sat

കൂട്ടുകാര്‍ക്കൊപ്പം പഞ്ചായത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയ 10 വയസ്സുകാരന്‍ മുങ്ങിമരിച്ചു. മലപ്പുറം ചീക്കോട് പഞ്ചായത്ത് കുളത്തിലാണ് കുട്ടി വീണത്. കൊക്കറാമൂച്ചി വടക്കേ തൊടി ഉമ്മറിന്റെ മകന്‍ കെ. അഹമ്മദ് കബീറാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒളവട്ടൂര്‍ എ.എം. എല്‍പി സ്‌കൂളിലെ 4ാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഉച്ചയ്ക്ക് മദ്‌റസ വിട്ട് വരുന്ന വഴിയാണ് കൂട്ടുകാരോടൊപ്പം അഹമ്മദ് കബീര്‍ കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയത്. കുട്ടിയെ ഉടന്‍ തന്നെ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.