ഹാജാഹുസൈൻ എം
|
തിരുവനന്തപുരം :മർഹൂം പൂവച്ചൽ ഷാഹുൽ ഹമീദ് വൈദ്യരുപ്പ കുടുംബ ട്രസ്റ്റിന്റെ 8-ാമത് കുടുംബ സംഗമം ഇന്ന്. 1988 കാലംവരെ ആതുര ശുശ്രൂഷ രംഗത്തും , ആത്മീയ രംഗത്തും പൂവച്ചലിന്റെ നിറസാനിധ്യമായിരുന്നു ഷാഹുൽ ഹമീദ് വൈദ്യരുപ്പ. മഹാനവർകളുടെ കാലശേഷം ഏഴ് മക്കളുടെ സന്താന പരമ്പരയിൽപ്പെട്ട 150 ഓളം അംഗങ്ങളുടെ പ്രതിനിധികളാണ് മർഹൂം പൂവച്ചൽ ഷാഹുൽ ഹമീദ് വൈദ്യരുപ്പ കുംടുംബ ട്രസ്‌റ്റെന്ന കൂട്ടായ്മക്ക് രൂപം നല്കിയത്.
ട്രസ്റ്റിന്റെ രൂപീകരണ ശേഷം ആദ്യ കുടുംബസംഗമം പൂവച്ചൽ ജംഗ്ഷനിലെ കുടുംബ വീട്ടിലും, തുടർന്നുള്ള സംഘമങ്ങൾ കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ വീടുകളിലുമാണ് നടത്തിയിട്ടുള്ളത് . ഷാഹുൽ ഹമീദ് വൈദ്യരുപ്പയുടെ ചെറുമകളായ ഷാമില നാസറിൻറ നേമം വെള്ളായണിയിലെ വസതിയിലാണ് 8-ാ മത് കുടുംബസംഘമം ഇന്ന് രാവിലെ 9.30 ന് വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നത്.
വ്യക്തിജീവിതത്തിലെ സൗകര്യങ്ങൾ മെച്ചപ്പെടുന്ന ഈ കാലഘട്ടത്തിൽ കുടുംബ ബന്ധങ്ങൾക്ക് അകല്ച്ചയുണ്ടാകുന്നത് നമ്മുടെ നാടുകളിലെ പല കുടുംബങ്ങളിലും തുടർകഥയാകുന്നതിൽ നിന്നും പാഠമുൾക്കൊണ്ടു കൊണ്ടാണ് വൈദ്യരുപ്പ കുടുംബ ട്രസ്റ്റിന് രൂപം നല്കുവാൻ നിർബന്ധിതരായത്.
പന്ത്രണ്ട് എക്സിക്യൂട്ടിവ് കമ്മിറ്റികളും , നാല് ശൂറാ കമ്മിറ്റികളും , ഒരു കുടുംബ സംഗമവും എന്നതാണ് കൂട്ടായ്മയുടെ പ്രധാനപ്പെട്ട വാർഷിക ഘടന. ഏഴ് പേർ ഉൾപ്പെട്ട മാസാന്തര എക്സിക്യൂട്ടീവ് കമ്മിറ്റികളിൽ എടുക്കുന്ന തീരുമാനം മൂന്ന് മാസം കൂടുമ്പോൾ നടത്തപ്പെടുന്ന 20 അംഗ ശുറാ കമ്മിറ്റികളിൽ പാസാക്കിയ ശേഷമാണ് ക്ഷേമപദ്ധതികൾ നടപ്പിലാക്കുന്നത്. വർഷത്തിലൊരിക്കൽ കൂടുന്ന കുടുംബ സംഘമത്തിൽ പൂർണ്ണമായിട്ടുള്ള വാർഷിക റിപ്പോർട്ടും, ഭാവി പദ്ധതികളും ചർച്ചചെയ്യപ്പെടുന്നു.
അമീർ , നായിബ് അമീർ , ജനറൽ സെക്രട്ടറി, ട്രഷറർ എന്നിവരാണ് മർഹൂം പൂവച്ചൽ ഷാഹുൽ ഹമീദ് വൈദ്യരുപ്പ കുടുംബ ട്രസ്റ്റിന്റെ അമരക്കാർ. ആജീവാനന്ത അമീറായി നിയമിക്കുന്നത് ശൂറാ അംഗങ്ങളിൽപ്പെട്ട മുതിർന്ന വ്യക്തിയെയാണ് . ഒരു വർഷത്തേക്കുള്ള പ്രവൃത്തനങ്ങൾ വിപുലപ്പെടുത്തുവാൻ നായിബ് അമീർ , ജനറൽ സെക്രട്ടറി എന്നിവരെ അതാത് വർഷങ്ങളിലെ കുടുംബ സംഘമത്തിൽ തിരഞ്ഞെടുക്കുന്നു.
ബന്ധങ്ങളുടെ കെട്ടുറപ്പിന് ശക്തി പകരുവാനായ് കുടുംബ അംഗങ്ങളിൽപ്പെട്ട അശരണർക്ക് മാസാന്തര പെൻഷൻ, വിദ്യാർത്ഥികൾക്ക് വാർഷിക സ്കോളർഷിപ്പ് , റമളാൻ കിറ്റ് വിതരണം, കുടുംബ വിനോദ യാത്ര, ആത്മീയ പഠന ക്ലാസ്സുകൾ തുടങ്ങി വിവിധ ഇനം പദ്ധതികളും മുടക്കം കൂടാതെ നടത്തി വരുന്നു.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





