01
Sep 2023
Mon
01 Sep 2023 Mon

തലശ്ശേരി സ്വദേശിയായ 32കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായില്‍ മരിച്ചു. തലശ്ശേരി ടി സി മുക്ക് വെങ്ങറകത്ത് പുതിയ പുരയില്‍ താനിക്ക റഹീമിന്റെയും വേങ്ങാകത്ത് പുരയില്‍ റഹ്‌മത്തിന്റെയും മകന്‍ മുഹമ്മദ് റിസ്ഹാം ആണ് മരിച്ചത്. എന്‍എംസി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സുഹറയാണ് ഭാര്യ. റൈഹാന്‍ സഹോദരനാണ്. മൃതദേഹം നാട്ടിലെത്തിച്ചു മറവുചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.