11
Sep 2023
Tue
11 Sep 2023 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മനാമ: ബഹ്റൈനിലെ ഹാജിയത്തില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുകിട പലചരക്ക് കച്ചവടം നടത്തിവന്നിരുന്ന മലപ്പുറം പൊന്നാനി തിരൂര്‍ പടിഞ്ഞാറക്കര സ്വദേശി കോലന്‍ഞാട്ടു വേലായുധന്‍ ജയനെ (46)യാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. ഞായറാഴ്ച മുതല്‍ ഇദ്ദേഹത്തെ ഫോണില്‍ വിളിച്ചിട്ട് മറുപടി ലഭിക്കാത്തത് കാരണം നാട്ടില്‍ നിന്ന് ബന്ധുക്കള്‍ കാണാനില്ലെന്ന വിവരം ബഹ്റൈനിലുള്ള സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കടയുടെ ഷട്ടര്‍ തുറന്ന നിലയില്‍ ആയിരുന്നെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സമീപവാസികള്‍ നിലവിലെ താമസ സ്ഥലത്ത് ചെന്നു നോക്കിയിട്ടും ഫലമുണ്ടായില്ല. തുടര്‍ന്ന് സ്‌പോണ്‍സര്‍ പൊലീസില്‍ പരാതിപ്പെട്ടു.

തുടര്‍ച്ചയായ അന്വേഷണത്തിനൊടുവിലാണ് ഇദ്ദേഹം മുന്‍പ് കുടുംബസമേതം താമസിച്ചിരുന്ന ഫ്ളാറ്റിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത കാരണം ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നത്. ഭാര്യ അമൃതയും മകനും ഇപ്പോള്‍ നാട്ടിലാണ്. ബഹ്‌റൈന്‍ കേരള സോഷ്യല്‍ ഫോറം ഹെല്‍പ് ലൈനും സ്‌പോണ്‍സറും ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക