27
Sep 2023
Tue
27 Sep 2023 Tue

വീട്ടില്‍ ഉറങ്ങുകയായിരുന്ന 15കാരിക്ക് നേരെ ലൈംഗികാതിക്രമം: അച്ഛന്റെ സുഹൃത്ത് അറസ്റ്റില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ കേസില്‍ 32 കാരനെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ ആനന്ദപ്പള്ളി സ്വദേശി ആര്‍ രഞ്ജിത്ത് (32) ആണ് അറസ്റ്റിലായത്. കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് പ്രതി. തിരുവനന്തപുരം മണക്കാട് മേടമുക്കിലായിരുന്നു ഇയാളുടെ താമസം.
ഈ വര്‍ഷം ജൂണ്‍ 9 നും 11 നും രാത്രിയാണ് കുട്ടിയോട് പ്രതി ലൈംഗികാതിക്രമം നടത്തിയത്. പെണ്‍കുട്ടി വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയില്‍ നിന്ന് അറിയിച്ചതു പ്രകാരം അടൂര്‍ പോലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. പിന്നാലെ പോക്‌സോ വകുപ്പടക്കം ചുമത്തി കേസെടുക്കുകയായിരുന്നു.

പ്രതിയെ വിശദമായി ചോദ്യം ചെയ്‌തെന്നും കുറ്റം സമ്മതിച്ചെന്നും പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അടൂര്‍ സി.ഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.