കോട്ടയം മുണ്ടക്കയം കോരുത്തോട് സ്വദേശി ജോലിക്കിടെ അബൂദബിയില്‍ വാഹനമിടിച്ചു മരിച്ചു. കോരുത്തോട് പള്ളിപ്പടി സ്വദേശി പെരുമണ്ണില്‍ തോമസ്-മേരി ദമ്പതികളുടെ മകന് ടിറ്റു തോമസ് (25) ആണ് മരിച്ചത്. അബൂദബിയിലെ യാസ് ഐലന്‍ഡിലെ ഭൂഗര്‍ഭ പാതയില്‍ ജോലി ചെയ്തുകൊണ്ടിരിക്കവെ വാഹനം ഇടിക്കുകയായിരുന്നു. ടിറ്റു തത്ക്ഷണം മരിച്ചു.
|
സ്വകാര്യ കമ്പനിയില്‍ അസിസ്റ്റന്റ് ടെക്നീഷ്യനായിരുന്നു. സഹോദരങ്ങള്‍: ടിബിന്‍ തോമസ്, പരേതയായ ലിറ്റി തോമസ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിക്കും.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





