24
Sep 2023
Sat
24 Sep 2023 Sat

പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കണ്ണൂര്‍ സ്വദേശി സൗദിയിലെ റിയാദില്‍ മരിച്ചു. കുന്നുമ്മല്‍ അബ്ദുല്ലയുടെയും പൊയിലന്‍ ആയിഷയുടെയും മകന്‍ മുഴക്കുന്ന് മെഹ്ഫില്‍ മന്‍സിലില്‍ പൊയിലന്‍ ഫസല്‍(37)ആണ് മരിച്ചത്. ബുധനാഴ്ച പാചകം ചെയ്യുന്നതിനിടെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഫസലിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ശുമൈസി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ച മരിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭാര്യ: ആസ്യ വലിയേടത്ത്. മക്കള്‍: ആലിയ മഹവിശ്(ഉളിയില്‍ മജ്‌ലിസ് ഇംഗ്ലീഷ് സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി), അസ്ഖ മെഹക്(ഒരു വയസ്സ്). മൃതദേഹം റിയാദില്‍ ഖബറടക്കും. നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ മഹ്ബൂബ് ചെറിയവളപ്പ് രംഗത്തുണ്ട്.