08
Sep 2023
Sat
08 Sep 2023 Sat

ജിമ്മിലെ ട്രഡ് മില്ലില്‍ ഓടുന്നതിനിടെ വിദ്യാര്‍ഥി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഗാസിയാബാദിലെ സരസ്വതി വിഹാറില്‍ ശനിയാഴ്ചയാണ് സംഭവം. സിദ്ധാര്‍ഥ് കുമാര്‍ സിങ് ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ട്രഡ് മില്ലില്‍ ഓടുന്നതിനിടെ സിദ്ധാര്‍ഥ് കുമാര്‍ സിങ് കുഴഞ്ഞുവീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നഗരത്തിലെ കോളജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് യുവാവ്.

നോയിഡയില്‍ പിതാവിനൊപ്പമായിരുന്നു സിദ്ധാര്‍ഥ് താമസിച്ചിരുന്നത്. യുവാവിന്റെ മാതാവ് ബിഹാറില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപികയാണ്. മരിക്കുന്നതിന് 10 മിനിറ്റ് മുമ്പ് യുവാവ് അമ്മയെ ഫോണില്‍ വിളിച്ചു സംസാരിച്ചിരുന്നു. മകന്റെ മൃതദേഹം പിതാവ് സ്വദേശമായ ബിഹാറിലേക്ക് കൊണ്ടുപോയി. ഏക മകനായിരുന്നു സിദ്ധാര്‍ഥ് കുമാര്‍ സിങ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക