ബ്രസീലില്‍ വിമാനം തകര്‍ന്ന് 14 പേര് മരിച്ചു
|
റിയോ ഡി ജനീറോ: ബ്രസീലില്‍ വിമാനം തകര്‍ന്ന് 14 പേര് മരിച്ചു. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് ബ്രസീല്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു. 12 യാത്രക്കാരും പൈലറ്റും സഹ പൈലറ്റുമാണ് മരിച്ചത്. പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ നോര്‍ത്തേണ്‍ ആമസോണിലെ ബാഴ്സലോസിലാണ് അപകടം.
സംസ്ഥാന തലസ്ഥാനമായ മനൗസില്‍ നിന്ന് ബാഴ്സലോസിലേക്കുള്ള വഴിയായിരുന്നു വിമാനം. സ്പോര്‍ട്സ് ഫിഷിംഗിനായി പോകുന്ന യാത്രക്കാരായിരുന്നു ഇവര്‍.
ബ്രസീലിയന്‍ എയര്‍ക്രാഫ്റ്റ് നിര്‍മ്മാതാക്കളായ എംബ്രയര്‍ നിര്‍മ്മിച്ച ഇരട്ട എഞ്ചിന് വിമാനമായ EMB110 വിമാനമാണ് തകര്‍ന്നുവീണത്. 18 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനമാണത്. കനത്ത മഴയും മോശം കാലാവസ്ഥയുമാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





