29
Sep 2023
Sun
29 Sep 2023 Sun

പത്തനംതിട്ടയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ സ്‌കൂട്ടര്‍ ഇടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പത്തനംതിട്ട: കുളനട മാന്തുകയില്‍ നിര്‍ത്തിയിട്ടിരുന്ന തടി ലോറിക്ക് പിന്നില്‍ സ്‌കൂട്ടറിടിച്ച് രണ്ടുപേര്‍ മരിച്ചു. സ്‌കൂട്ടറില്‍ യാത്ര ചെയ്ത മുളക്കുഴ കായ്ക്കാട് പ്ലാവുനില്‍ക്കുന്നതില്‍ മേലേതില്‍ നാണുവിന്റെ മകന്‍ വിഷ്ണു(28), ചെങ്ങന്നൂര്‍ ആല മാടമ്പുറത്ത് മോടിയില്‍ വിനീഷിന്റെ മകന്‍ വിശ്വജിത് (18) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അമല്‍ജിത്തിന് ഗുരുതരമായി പരുക്കേറ്റു. ഇയാളെ ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പതിനൊന്നരയോടെ എംസി റോഡിലെ കുളനട- മാന്തുക ഗ്ലോബ് ജംക്ഷനു സമീപമാണ് അപകടം. തടി കയറ്റിയെത്തിയ ലോറി റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. പിന്നാലെയെത്തിയ സ്‌കൂട്ടര്‍ ഇടിച്ചു കയറുകയായിരുന്നു. വിഷ്ണുവും വിശ്വജിതും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു.