28
Sep 2023
Tue
28 Sep 2023 Tue

തിരുവനന്തപുരം വെള്ളറടയില്‍ സ്വകാര്യ സ്‌കൂളിലെ അധ്യാപികയെ കുടുംബവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാറശ്ശാല കരുമാനൂര്‍ സ്വദേശി അശോക് കുമാര്‍ എന്ന ഹരിയുടെ ഭാര്യയും പുലിയൂര്‍ ശാല ചരുവിള പുത്തന്‍വീട്ടില്‍ മധുസൂദനന്‍ നായരുടെയും കൃഷ്ണമ്മയുടെയും മകളുമായ ശ്രീലതിക(38)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭര്‍തൃഗൃഹത്തില്‍ നിന്ന് ഞായറാഴ്ചയാണ് ശ്രീലതിക പുലിയൂര്‍ ശാലയിലെ മാതാപിതാക്കളുടെ അടുത്തേക്ക് വന്നത്. രാത്രി ഒമ്പതോടെ ശ്രീലതികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അജയ് ആണ് മകന്‍.