08
Sep 2023
Wed
08 Sep 2023 Wed

വയനാട് മുന്‍ DCC പ്രസിഡന്റ് പി.വി ബാലചന്ദ്രന്‍ അന്തരിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കല്‍പ്പറ്റ: മുതിര്‍ന്ന മുന്‍ കോണ്‍ഗ്രസ് നേതാവും വയനാട് മുന്‍ ഡിസിസി പ്രസിഡന്റുമായ പി.വി.ബാലചന്ദ്രന്‍ അന്തരിച്ചു.  മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.
വയനാട് മുന്‍ ഡി.സി.സി അധ്യക്ഷനും കെ.പി.സി.സി മുന്‍ നിര്‍വാഹക സമിതിയംഗവുമായിരുന്നു. അഭിപ്രായ ഭിന്നതെ തുടര്‍ന്ന് പി.വി ബാലചന്ദ്രന്‍ 2021 ഒക്ടോബര്‍ അഞ്ചിന് കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക