മട്ടന്നൂര്‍: മകള്‍ ജനിച്ചതിന്റെ സന്തോഷം തീരുമുമ്പെ ക്രഷറിലെ ജലസംഭരണിയില്‍ വീണ് ലോറി ഡ്രൈവര്‍ മരിച്ചു. കാപ്പാട് അരക്കിണര്‍ സുഷമാലയത്തില്‍ പരേതനായ ഗോവിന്ദന്റെയും രോഹിണിയുടെയും മകന് സുകേഷ് (47) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് മൂന്നോടെ വെള്ളിയാംപറമ്പ് സമ്പത്ത് ക്രഷറിലാണ് സംഭവം. ക്രഷറിലെ ലോറി ഡ്രൈവറാണ് സുകേഷ്.
|
സുകേഷിനെ ഏറെ നേരമായിട്ടും കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് ജലസംഭരണിയില്‍ ചെരിപ്പുകള്‍ പൊങ്ങിക്കിടക്കുന്നത് കണ്ടത്. മട്ടന്നൂര്‍ അഗ്നിരക്ഷാ സേനയെത്തി സുകേഷിനെ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്കു മാറ്റി.ഭാര്യ: രേഷ്മ. പിലാത്തറ പോളിടെക്നിക് വിദ്യാര്‍ഥിയായ സിദ്ധാര്‍ഥ്, ആറുമാസം പ്രായമായ പെണ്‍കുഞ്ഞ് എന്നിവരാണ് മക്കള്‍.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





