21
Sep 2023
Sun
21 Sep 2023 Sun

അന്താരാഷ്ട്ര സംഘം നിര്‍മാണസാമഗ്രികളിലൊളിപ്പിച്ച് രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 8756 കോടി രൂപയുടെ മയക്കുമരുന്ന് യുഎഇ പിടികൂടി. 651 വാതിലുകള്‍, 432 ജനല്‍ അലങ്കാര പാനലുകള്‍ എന്നിവയ്ക്കുള്ളില്‍ ഒളിപ്പിച്ചുകടത്തിയ 13 ടണ്‍ കാപ്തഗണ്‍ ഗുളികകളാണ് അധികൃതര്‍ പിടികൂടിയത്. കൊടുങ്കാറ്റ് എന്ന പേരില്‍ ദുബായ് പൊലീസ് നടത്തിയ ഓപറേഷനിലാണ് ഇവ കണ്ടെത്തിയത്. 8.6 കോടി ഗുളികകളാണ് സംഘം ഇത്തരത്തില്‍ രാജ്യത്തേക്ക് കടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഞ്ച് ഷിപ്പിങ് കണ്ടെയ്‌നറുകളിലായാണ് ഇവ യുഎഇയില്‍ എത്തിച്ചത്. സംഭവത്തില്‍ ആറു പേരെ പിടികൂടിയതായി ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്. ജനറല്‍ ശൈഖ് സെയിഫ് ബിന്‍ സായിദ് ആല്‍ നഹ് യാന്‍ അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക