18
Sep 2023
Mon
18 Sep 2023 Mon

ബദിയടുക്ക: കാസര്‍കോട് ബദിയടുക്ക പള്ളത്തടുക്കയില്‍ സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചു പേര്‍ മരിച്ചു. ഓട്ടോറിക്ഷയിലെ യാത്രക്കാരാണ് മരിച്ചത്. മൊഗ്രാല്‍ സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ റൗഫ്, യാത്രക്കാരായ ബീഫാത്തിമ, നബീസ, ഉമ്മു ഹലീമ, ബിഫാത്തിമ മൊഗര്‍ എന്നിവരാണു മരിച്ചത്. മരിച്ച സ്ത്രീകളില്‍ മൂന്നു പേര്‍ സഹോദരങ്ങളാണ്. ഇവര്‍ പള്ളത്തടുക്കയിലെ ബന്ധുവീട്ടിലേക്കു ഓട്ടോയില്‍ പോവുകയായിരുന്നു. മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍. ഇന്നു വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയുടെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. സ്‌കൂള്‍ ബസ് കുട്ടികളെ വീടുകളില്‍ ഇറക്കി തിരിച്ചുവരുമ്പോഴാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. ബസില്‍ കുട്ടികള്‍ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക