മണിപ്പൂരില്‍ കാണാതായ രണ്ട് വിദ്യാര്‍ഥികളും കൊല്ലപ്പെട്ടു കിടക്കുന്ന ചിത്രം പുറത്ത്. ഇരുവരെയും നിലത്ത് കുത്തിയിരുത്തിയിരിക്കുന്ന മരണത്തിനു തൊട്ടുമുമ്പുള്ള ചിത്രവും പുറത്തുവന്നിട്ടുണ്ട്. ഈ ഫോട്ടോയുടെ പശ്ചാത്തലത്തില്‍ തോക്കേന്തിയ രണ്ടുപേരെയും കാണാം.
|
ജൂലൈയിലാണ് ഇരുവരെയും കാണാതായത്. മെയ്തി വിഭാഗക്കാരായ ഹിജാം ലിന്തോയിഗാമ്പി(17), ഫിജാം ഹേംജിത്(20)എന്നിവരാണ് കൊല്ലപ്പെട്ടത്. കാണാതായ വിദ്യാര്‍ഥികള്‍ക്കു വേണ്ടി തിരച്ചില്‍ നടത്തിയപ്പോള്‍ കടകളിലെ സിസിടിവി ദൃശ്യത്തില്‍ ഇരുവരും നടന്നുപോവുന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവരെ കണ്ടെത്താനായിരുന്നില്ല.
ഇരുവരും കൊല്ലപ്പെട്ടതായി പുറത്തുവന്ന ഫോട്ടോ വ്യക്തമാക്കുന്നുണ്ടെങ്കിലും മൃതദേഹങ്ങള്‍ കണ്ടെത്താനായിട്ടില്ല. സിബിഐ ആണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. മെയ് മാസമായിരുന്നു മണിപ്പൂരില്‍ വംശീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. മെയ്തി വിഭാഗം പട്ടിക ജാതി പദവി ആവശ്യപ്പെട്ടതിനെതിരേ കുകി വിഭാഗം അതിക്രമം അഴിച്ചുവിടുകയായിരുന്നു. 180ലേറെ പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ പലായനം ചെയ്യുകയും ചെയ്തുവെന്നാണ് വിവരം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക






