നിർത്തിയിട്ടിരുന്ന ട്രെയിന്റെ എൻജിൻ കാബിനിൽ കയറിയ ജീവനക്കാരൻ എൻജിൻ ലിവറിൽ ബാഗ് തൂക്കിയിട്ടതിനെ തുടർന്ന് അപകടം. മുന്നോട്ട് നീങ്ങിയ ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുകയറി. നിരവധി പേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശിലെ മധുരയിൽ ചൊവ്വാഴ്ചയാണ് സംഭവം.
|
എൻജിൻ ലിവറിൽ ബാഗ് തൂക്കിയിട്ട ശേഷം ഇയാൾ ആരോടോ വീഡിയോ കോളിൽ സംസാരിച്ചുകൊണ്ടിരിക്കവെയാണ് അപകടം.കാബിനുള്ളിലെ സെക്യൂരിറ്റി കാമറയിൽ പതിഞ്ഞ ദൃശ്യത്തിലാണ് അപകടകാരണം വ്യക്തമായത്.
യാത്രക്കാരെല്ലാം ഇറങ്ങിയ ശേഷം നിർത്തിയിട്ട ട്രെയിന്റെ എൻജിൻ കാബിനിൽ കയറി ജീവനക്കാരൻ സച്ചിൻ ട്രെയിന്റെ നീക്കം നിയന്ത്രിക്കുന്ന ലിവറിൽ ബാഗ് തൂക്കിയിടുകയായിരുന്നു. ബാഗിന്റെ ഭാരം മൂലം ലിവർ നീങ്ങുകയും ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുകയറുകയും ചെയ്തു.
സംഭവസമയം സചിൻ മദ്യലഹരിയിൽ ആയിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുകയാണെന്ന് ഡിവിഷനൽ റെയിൽവേ മാനേജർ തേജ് പ്രകാശ് അഗ്രവാൾ പറഞ്ഞു. സചിനടക്കം അഞ്ചുപേരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





