10
Sep 2023
Sat
10 Sep 2023 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്നലെ രാത്രി മുഴുവന്‍ നിര്‍ത്താതെ പെയ്തുകൊണ്ടിരുന്ന മഴ ഇന്നും തുടരുമെന്നു മുന്നറിയിപ്പ്. ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. അലപ്പുഴയിലും എറണാകുളം മുതല്‍ കാസര്‍ക്കോട് വരെയുള്ള ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്. അറബി കടലിലും ബംഗാള്‍ ഉള്‍ക്കടലിലിലും നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദങ്ങളുടെ സ്വാധീനമാണ് മഴ തുടരാന്‍ കാരണം.

അടുത്ത മണിക്കൂറുകളില്‍ ന്യൂന മര്‍ദ്ദം കൂടുതല്‍ ശക്തി പ്രാപിക്കും. വരും ദിവസങ്ങളിലും മഴ പ്രതീക്ഷിക്കാം. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിനു വിലക്കുണ്ട്.

കനത്ത മഴ തുടരുന്നതിനാല്‍ തിരുവനന്തപുരം ജില്ലയില്‍ ക്വാറി, മൈനിങ് പ്രവനങ്ങള്‍ക്ക് നിരോധനമുണ്ട്. മലയോര, കായലോര, കടലോര പ്രദേശങ്ങളില്‍ ഗതാഗതവും വിനോദ സഞ്ചാരവും നിരോധിച്ചു. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമേ പ്രദേശങ്ങളില്‍ അനുവാദമുള്ളു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നിരോധനം തുടരുമെന്നു ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക