അഞ്ചും മൂന്നുംവയസ്സുള്ള പെണ്‍കുട്ടികളെ ചേര്‍ത്തുപിടിച്ച് യുവതി തീക്കൊളുത്തി. രക്ഷിക്കാന്‍ ശ്രമിച്ച യുവതിയുടെ വൃദ്ധപിതാവ് അടക്കം നാലുപേര്‍ക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ വില്ലുപുരത്താണ് സംഭവം. എം. ദ്രവിയം (38) അഞ്ചും മൂന്നും വയസ്സുള്ള പെണ്‍കുട്ടികള്‍, ദ്രവിയത്തിന്റെ പിതാവ് പൊന്നുരംഗം (78) എന്നിവരാണ് മരിച്ചത്. മകളെയും പേരക്കുട്ടികളെയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ പൊന്നുരംഗം ശ്വാസംമുട്ടി മരിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ യുവതിയുടെ സഹോദരന്‍മാര്‍ക്ക് പൊള്ളലേറ്റു.
|
ഭര്‍ത്താവുമായി അകന്ന യുവതി കുട്ടികളുമായി രണ്ടു വര്‍ഷമായി സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു. ഭര്‍ത്താവിന്റെ അടുത്തേക്ക് തിരിച്ചു പോകുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ വെള്ളിയാഴ്ച രാത്രിയാണ് യുവതി മക്കളെയുമായി ജീവനൊടുക്കിയത്.
പൊന്നുരംഗത്തിന്റെ നിര്‍ദേശപ്രകാരം യുവതിയുടെ ഭര്‍ത്താവ് മുധുരൈ വീരനെ ചര്‍ച്ചയ്ക്കായി കൂട്ടിക്കൊണ്ടുവന്നിരുന്നു. വീടിന് മുന്‍പില്‍ യുവതിയുടെ പിതാവും സഹോദരങ്ങളും മധുരൈ വീരനോട് സംസാരിക്കുമ്പോള്‍ വീടിനുള്ളില്‍ നിന്നു കരച്ചില്‍ കേള്‍ക്കുകയായിരുന്നു. ഓടിച്ചെന്നപ്പോഴേക്കും യുവതിയെയും കുട്ടികളെയും തീ മൂടിയിരുന്നു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊന്നുരംഗം ശ്വാസം മുട്ടി മരിക്കുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





