28
Oct 2023
Sun
28 Oct 2023 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം: വളാഞ്ചേരിയില്‍ റാഗിങ്ങിന്റെ പേരില്‍ വിദ്യാര്‍ഥിക്ക് മര്‍ദ്ദനമെന്ന് പരാതി. വളാഞ്ചേരി വിഎച്ച്എസ്എസ് സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി എ പി അഭിനവിനാണ് മര്‍ദ്ദനമേറ്റത്. പത്തോളം പ്ലസ് ടു വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു എന്ന് അഭിനവ് പറഞ്ഞു.ഷര്‍ട്ടിന്റെ ബട്ടണ്‍ ഇടാത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ അഭിനവിന്റെ മാതാപിതാക്കള്‍ വളാഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.